രാവിലെ എല്ലാവരും പോയികഴിഞ്ഞപ്പോള് അവള് വീണ്ടും കിടക്കയില് ചുരുണ്ടുകൂടി.ഉഴുതു മറിച്ച്ചിട്ട കിടക്കവിരി ശരിയാക്കാന് പോലും മിനക്കെടാതെയുള്ള കിടപ്പ്..അച്ചനോ അമ്മയോ അടുത്തുണ്ടെങ്കില് അവരിത് കണ്ടാല് ഒരുപാടത്ഭുതപെട്ടേനേ..ഒരു കുഞ്ഞു ചുളിവ് പോലുമില്ലാതെ കിടക്കയും ഒരു നുള്ള് പൊടി പോലുമില്ലാതെ മുറിയും സൂക്ഷിച്ച്ചിരുന്നവള്.അവള് വീണ്ടും ഐ പാഡിന്റെ ബട്ടനമര്ത്തി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള നിരവധി സന്ദേശങ്ങള്,ചിത്രങ്ങള്,വാര്ത്തകള്..ചിലതൊക്കെ കണ്ണിലുടക്കി.തുറന്നു നോക്കിയത് മുഴുവനാക്കാതെ പലപ്പോഴും അടച്ചു.
"നിങ്ങളുടെ ശരിക്കുള്ള ഫോട്ടോയാണോ പ്രൊഫൈലില് കാണുന്നത്?"
ചോദിച്ച്ചിരിക്കുന്നതാരാനെന്നു നോക്കി.ഒറ്റ നോട്ടത്തിലെ അറിയാം അവനൊരു പഞാരകുഞ്ചുവാനെന്നു..മനസ്സില് തികട്ടി വന്ന അമര്ഷം അടക്കി അവള് ലൈക് ബട്ടണില് അമര്ത്തി.വരികളിലൂടെ ചിരിച്ചും കൊഞ്ചിയും ദേഷ്യപെട്ടും പിണങ്ങിയും ഇണങ്ങിയും ഒളിച്ചു കളിച്ചും ഒരു കുഞ്ഞു കുട്ടിയെപ്പോലെ സന്തോഷിച്ചുകൊണ്ടവള് മുഖ പുസ്തകത്തില് പടര്ന്നു കയറി.ഏറെ നാളായവള് വസ്ത്രങ്ങള് അടിച്ചു നനച്ചിട്ട് ..കല്ലില് അമര്ത്തി ഉരച്ച് തിരുമ്പാതേ ഷര്ട്ടിന്റെ കോളറില് ചളി അടിഞ്ഞു കൂടിയിരിക്കുന്നു .കുടംപുളി ഇട്ടു മീന്കറി വെച്ചിട്ടും കാലമേറെയായി.
ഉച്ചക്കയാള് ഊണു കഴിക്കാന് വന്നപ്പോളവള് വീണ്ടും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.കത്തുന്ന തലവേദനയെന്ന് പറഞ്ഞ് നെറ്റിയമര്ത്തി കിടക്കുമ്പോള്,അയാള് ഫ്രീസറില് നിന്നെടുത്ത ബര്ഗറും ബണ്ണും ചൂടാക്കുകയായിരുന്നു.പതിഞ്ഞ സ്വരത്തില് പല്ലിറുമ്മി കൊണ്ടയാള് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.അവളതു കേള്ക്കാത്തത് പോലെ ഉള്ളിന്റെയുള്ളില് ഊറിച്ചിരിച്ചു.കുമിഞ്ഞുകൂടിയ എച്ചില്പാത്രങ്ങളുടെയും കൂട്ടിയിട്ട മുഷിഞ്ഞ തുണികളുടെയും രൂക്ഷഗന്ധം അയാളെ വേഗം വീട്ടില് നിന്നോടിച്ചു.
സ്കൂള് വിട്ടു വന്ന മക്കള് എന്നത്തെയും പോലെ അമ്മക്കസുഖമാണന്ന് കണ്ടപ്പോള് അമ്മ പണ്ട് ഉണ്ടാക്കി തന്നിരുന്ന പലഹാരങ്ങളുടെ ഓര്മകളില് വേപഥ്പൂണ്ട് , തണുത്തുവിറങ്ങലിച്ച ബന്നെടുത്തു കടിച്ചു.കുഞ്ചു ആദ്യ കടി കടിച്ച്ചപ്പോഴേ ബന്നെടുത്ത് കുപ്പത്തൊട്ടിയിലേക്ക് വലിച്ചെ റി ഞ് പ്ലേറ്റ് കൈ കൊണ്ട് തട്ടിയെറി ഞ് കാലു കൊണ്ട് ചുമരിൽ ആഞ്ഞു ചവിട്ടി അകത്തെ മുറിയിലെ പുസ്തക കൂമ്പാരതിനിടയിലേക്ക് നിറഞ്ഞ മിഴികളെ ഒളിപ്പിച്ചു ..
അവളപ്പോഴും രാവിലെ വന്ന ഫെമിനിസ്റ്റിന്റെ കമന്റിന്റെ താഴെ പുരുഷകേസരികൾ നടത്തിയിരുന്ന വാചാടോപത്തെക്കുറിചോര്ക്കുകയായിരുന്നു .കുറിക്കു കൊള്ളുന്ന ഒരുത്തരമെഴുതാൻ ചില സമയത്ത് തനിക്കാവുന്നില്ലലോ എന്നോര്തവൾ പരിഭ്രമിച്ചു .പുതപ്പിന്നടിയിൽ കിടന്നവൾ അമേരിക്കയിലുള്ള എമിലിയുടെ പൂച്ചകുട്ടിയുടെ വയറിളക്കത്തെകുറിച്ച് അന്യേഷിച്ചു ..മാറാനുള്ള ഒറ്റമൂലി പറഞ്ഞു കൊടുത്തു .പലസ്തിനിലെ കുട്ടികൾക്ക് വേണ്ടി കരഞ്ഞു.ഭർത്താവിനെ നോക്കാത്ത സിനിമാനടിയുടെ ചെയ്തികൾകെതിരെ ഘോരഘോരം പ്രസംഗിച്ചു .സദാചാരമൂല്യങ്ങൾ കാറ്റിൽ പറത്തിയവർക്കെതിരെ ക്ഷോഭിച്ചു .
രാതിയിലയാൾ അടുത്ത് വന്നു കിടന്നപ്പോലവൾ തെല്ലകന്നു കിടന്നു .അടുത്തടുത്ത് കിടക്കുമ്പോഴും തങ്ങള് രണ്ട് ഒറ്റപ്പെട്ട തുരുത്തുകൾ ആയിരിക്കുന്നല്ലോ എന്നവൾ അദ്ഭുതപെട്ടു.കാച്ചിയ വെളിച്ചെണ്ണയുടെ മണമുള്ള മുടിയിഴകൾക്കിടയിൽ മുഖമമർത്തി അവളുടെ താമരഗന്ധമാസ്വദിച്ച നാളുകളെ കുറിച്ചോർക്കുകയായിരുന്നു അയാളപ്പോൾ .കാച്ചെണ്ണയുടെ മണമോര്തോര്ത് അയാൾ ഉറങ്ങിപോയി ..അപ്പോഴുമവൾ രാവിലെ വന്ന പോസ്ടിനെഴുതേണ്ട കുറിക്കു കൊള്ളുന്ന ഉത്തരത്തെക്കുറിച്ചോർത്ത് തല പുകക്കുകയായിരുന്നു ...