Monday, 7 November 2011
Tuesday, 5 July 2011
എന്റെ കൌമാരം
സ്കൂള് ..ഞാന് ഒക്കെ മദ്രസ വിട്ടു സ്കൂള് ലേക്ക് ഓടി പോയിരുന്നത് ..ഏഴു മണിക്ക് തുടങ്ങുന്ന മദ്രസ യില് എന്നും നേരം വൈകി മാത്രം ഓടി എത്തുന്നത് ...ഉപ്പാടെ പേരിന്റെ തണലില് ...ആദ്യം കിട്ടിയ ഔദാര്യം മദ്രസയിലെ അടിയില് നിന്നുള്ള മോചന മായിരുന്നു ...ഒന്പതു മണിക്ക് വീട്ടില് ഓടി വന്നു ചായ വലിച് കുടിച് ഒറ്റ ഓട്ടം ...സ്കൂള് എതീട്ടെ നിക്കൂ...വഴിയില് ആരും കാണാതെ കുഞ്ഞു കുഞ്ഞു സല്ലപങ്ങളില് മുഴുകി നില്കുന്നവര് ..സ്കൂള് ഇല് പോകാതെ മടി പിടിച്ച നില്കുന്ന പയ്യന്മാരെ വടി എടുത്ത് ഓടിക്കുന്ന ഉമ്മമാര്...സ്കൂള് ന്റെ അടുത്തുള്ള കൊച്ചപ്ലടെ കടയും കുരിയാക്കുവിന്റെ പെട്ടി പീടികയും തമ്മില്ലുള്ള മത്സരം ..കുഞ്ഞയമോക്കാടെ ചോന്ന മിട്ടായി..വലിച്ചാല് നീളുന്ന ശര്ക്കര മിട്ടായി..മുളകിട്ട ഓറഞ്ച് ..ചെത്തി ഒരുക്കി വെച്ച ബബ്ലൂസ് നാരങ്ങ കള്..പെട്ടി പീടികകളില് നാവില് വെള്ളമൂരികുന്ന ഉപ്പിലിട്ട മാങ്ങാ പൂളും നെല്ലിക്കയും ...പക്ഷെ കൂട്ടി വെച്ച നാണയ തുണ്ടുകള് എണ്ണി കൊടുത്ത് ഞാന് സ്വന്തമാക്കിയിരുന്നത് ബാലരമയും പൂമ്പാറ്റയും അമര് ചിത്ര കഥ കളുംയിരുന്നു...വഴിയിലെ കാഴ്ചകള് പലപ്പോഴും എന്റെ ദിവ സ്വപ്നങ്ങളില് കണ്ണില് എത്താതെ പോയി..അഞ്ചാം ക്ലാസ്സില് ആദ്യമായി ഡാന്സ് നു ചേര്ന്നത്..സമ്മാനം കിട്ടിയ സര്ട്ടിഫികറ്റ് ആയി അഭിമാനത്തോടെ വീട്ടില് ഓടി വന്നത്..പെണ്കുട്ടികള് സ്റ്റേജ് ഇല് കേറാന് പാടില്ലാത്ത കാലത്ത് സ്റ്റേജ് ഇല് കയറിയതിനു ഉപ്പാടെ വക നല്ല പചീര്കിലി കൊണ്ട് കിട്ടിയ അടി ..അത് തന്ന പാടുകള് കാലിലെക്കാള് അധികം മനസിലായിരുന്നു..അച്ചന് മാഷാണ് അധ്യാപകരെ കുറിച്ചുള്ള അത് വരെ ഉള്ള എന്റെ സങ്കല്പ്പങ്ങള് മാറ്റി മറിച്ചത്..സത്യത്തില് ഇന്ന് ഞാന് ഒരു അദ്ധ്യാപിക ആവാന് കാരണം അന്നത്തെ മാഷുടെ ക്ലാസ്സ് ഇന്റെ സ്റ്റൈല് ആവാം എന്ന് തോന്നുന്നു..മാഷെ ഞങ്ങള് കുട്ടികള് സ്നേഹിച്ചിരുന്നത്..മാഷുടെ ചൂരലിന്റെ ചൂട് അറിയാത്ത ഒരാളും അന്ന് തൊഴിയൂര് സ്കൂളില് ഇല്ലായിരുന്നു...എന്നാല് അതിനുമപ്പുറം മാഷുടെ സ്നേഹവും തന്റെ ജോലിയോട് ഇത്രയും ആത്മാര്ഥതയും കാണിക്കുന്ന ഒരാളെ തിരിച്ചറിയാന് നിഷ്കളങ്കരായ ഞങ്ങള് കുരുന്നുകള്ക്ക് ഒരു സെര്ടിഫികാറ്റ് ഇന്റെയും ആവശ്യ മില്ലയിരുന്നു
ഇനിയും ഇനിയും ഒരു പാട് ഓര്മ്മകള് സമ്മാനിച്ച ആ കൌമാര കാലം..
ഇനിയും ഇനിയും ഒരു പാട് ഓര്മ്മകള് സമ്മാനിച്ച ആ കൌമാര കാലം..
അമ്മയുടെ വിലാപം
വിദൂരടയിലെന്ഗോ നിന് സ്വരം
വിജനതയിലെവിടെയോ നിന് നിസ്വനം
കാതോര് തിരിപ്പൂ ഞാന് ഏകയായ്
നീ വരും നാലുമെന്നിയിരിപ്പു ഞാന്
വര്ണാഭ മാം ഓര്മ്മകള് മങ്ങിയതീല ..
കിനാക്കലേറെ മിന്നിമറയുന്നു ..
ഞാനോ നിനകായ് കാതിരിപ്പൂ
തപ്ത മോഹങ്ങള് അല്പയുസ്സില് ,,
നാമൊരുമിച്ചു താണ്ടിയ ഇടവഴികള്
ജീവിതത്തിന് കയറ്റിറക്കങ്ങള് ..
ഇന്ന് ഞാനേകയായ് താന്ടീടുന്നവ
അദ്ര്ശ്യതയിലെന്ഗോ നിന് കാല്പാടുകള്
ബോധാബോധ തലതിലെവിടെയോ
നിന് ജീവന്റെ കണിക ഒളി
കണ്നെരിയുമ്പോള്,പിന് വിളിയുമായ്
നിതാന്ദം കൂപ്പു കൈകളോടെ ഞാന്..
നീ പറഞ്ഞ കളിവാക്കുകള്
നീ കാട്ടിയ കുസുര്തികള് ..എറിഞ്ഞു
വീഴ്ത്തിയ മാമ്പൂകള്! നാവില്
നീ തന്ന ഞാവല് പഴത്തിന് കറ!
ശീതീകരിച്ച മുറിയില് ,യന്ധ്രങ്ങള്
നിന് സ്പന്ദനം പിടിച്ചു നിര്ത്തവെ
പണ്ടനുഭവിച്ച പേറ്റുനോവ്
ഇതിലുമെത്രയോ ഭേദമെന്നോര്പ്പു ഞാന് ..
ഭിത്തി തന് തണുപ്പില് മുഖം
ചേര്ത്തിരിക്കുമ്പോള് എവിടെയോ
വണ്ടി തന് ഇരമ്പല് ..കൂട്ടിയിടി ..
മുഴക്കം..കുഞ്ഞിന്റെ രോദനം
ഞെട്ടിയുണരുന്നു ഞാന്..
പാല്ച്ചുരന്നോരെന് മാര്തടം
വിങ്ങി !നിന് വിളി കേള്ക്കാതെയെന്
ഹൃ ദ ന്ദമോ? കുഞ്ഞേ ..വരിക..
അരികിലെക്കെന്റെ ജീവന്റെ നാളമേ!
പൊലിയാതെ കാക്കണേ..നിന്നെ!!
വിജനതയിലെവിടെയോ നിന് നിസ്വനം
കാതോര് തിരിപ്പൂ ഞാന് ഏകയായ്
നീ വരും നാലുമെന്നിയിരിപ്പു ഞാന്
വര്ണാഭ മാം ഓര്മ്മകള് മങ്ങിയതീല ..
കിനാക്കലേറെ മിന്നിമറയുന്നു ..
ഞാനോ നിനകായ് കാതിരിപ്പൂ
തപ്ത മോഹങ്ങള് അല്പയുസ്സില് ,,
നാമൊരുമിച്ചു താണ്ടിയ ഇടവഴികള്
ജീവിതത്തിന് കയറ്റിറക്കങ്ങള് ..
ഇന്ന് ഞാനേകയായ് താന്ടീടുന്നവ
അദ്ര്ശ്യതയിലെന്ഗോ നിന് കാല്പാടുകള്
ബോധാബോധ തലതിലെവിടെയോ
നിന് ജീവന്റെ കണിക ഒളി
കണ്നെരിയുമ്പോള്,പിന് വിളിയുമായ്
നിതാന്ദം കൂപ്പു കൈകളോടെ ഞാന്..
നീ പറഞ്ഞ കളിവാക്കുകള്
നീ കാട്ടിയ കുസുര്തികള് ..എറിഞ്ഞു
വീഴ്ത്തിയ മാമ്പൂകള്! നാവില്
നീ തന്ന ഞാവല് പഴത്തിന് കറ!
ശീതീകരിച്ച മുറിയില് ,യന്ധ്രങ്ങള്
നിന് സ്പന്ദനം പിടിച്ചു നിര്ത്തവെ
പണ്ടനുഭവിച്ച പേറ്റുനോവ്
ഇതിലുമെത്രയോ ഭേദമെന്നോര്പ്പു ഞാന് ..
ഭിത്തി തന് തണുപ്പില് മുഖം
ചേര്ത്തിരിക്കുമ്പോള് എവിടെയോ
വണ്ടി തന് ഇരമ്പല് ..കൂട്ടിയിടി ..
മുഴക്കം..കുഞ്ഞിന്റെ രോദനം
ഞെട്ടിയുണരുന്നു ഞാന്..
പാല്ച്ചുരന്നോരെന് മാര്തടം
വിങ്ങി !നിന് വിളി കേള്ക്കാതെയെന്
ഹൃ ദ ന്ദമോ? കുഞ്ഞേ ..വരിക..
അരികിലെക്കെന്റെ ജീവന്റെ നാളമേ!
പൊലിയാതെ കാക്കണേ..നിന്നെ!!
Subscribe to:
Posts (Atom)