Pages

Saturday, 16 February 2013

എന്റെ വിലാപം


എന്റെ വിലാപം 

കുഞ്ഞേ , നിര്ത്തു നിന് ഗദ്ഗദം 
നനയും കപോലങ്ങള് തഴുകി തലോടി 
അമ്മ നെഞ്ചോടമര്ത്തി പതിയെ 
ചെവിയില് മന്ത്രിച്ചൂ ..പിന്നെ വാങ്ങിത്തരാം 
കിട്ടാ കളിപ്പാട്ടതിന്നോര്മയില് വിതുമ്മി  
ചെറ്റൊന്നുനര്ന്നാക്രോഷിച്ചവന് ..
തനിക്കാംപൊരുത്തതില്  പ്രമത്തനാമവന് 
നിര്ത്തീല തെല്ലും ഹിതോക്തിയോതി വലഞ്ഞവള് 

ഓര്ത്തോര്ത്ത്  വിതുമ്മുന്ന കുഞ്ഞുടലില് 
നിന്ന് കൈകലെടുത്തമ്മ ഐ ഫോണില് പാസ് -
വേര്ഡില് വിരലൊന്നു ചുഴറ്റി ,യുട്യുബെടുത്തു 
ഗാസ അക്ഷരശ കോറിയിട്ടതും അനേകം 
കരച്ചിലുകള് ഉയരുന്നു ഫോണില് ,രക്തച്ചവി 
പടരും മുഖകമലം,വീണടിയും കൂമ്പാരനടുവില് 
കരയാന് മറന്നു പോം വിറങ്ങലിച്ച മിഴികള് ..
ചുറ്റിലും നിര്ത്താത്ത  രോദനം.. തെല്ലോന്നടങ്ങിയവന് ..
പുതു കാഴ്ച്ചകളില് കുഞ്ഞിന് കൗതുകത്തോടെ 
കണ് നട്ടിരിക്കുമ്പോള് സോമാലിയ തന് വിശപ്പും, 
സിംഹള കുഞ്ഞിന് മിഴിയിലെ ഭീതിയും ,ഇറാക്കിലെ 
കുഞ്ഞുകരച്ചിലും,മലാല യുടെ ചേര്ത്ത് കെട്ടിയ 
ശിരസ്സും പലസ്തീനിലെ,വിയറ്റ്നാമിലെ ,ജപ്പാനിലെ,
പുതിയതും പഴയതുമാം നിരവധി കുഞ്ഞു- 
തേങ്ങലുകളില് സ്വയം മറന്നിരുന്നവന്.. 
കരയാന് മറന്നവന് ..അമ്മമാര് കരയുന്നതറിയാതെ !!   

6 comments:

  1. അമല്‍, നീറുന്ന നൊമ്പരങ്ങളിലൂടെ മനോഹരമായി കോറിയിട്ട വാക്കുകള്‍..... സുന്ദരമായ കവിത. ഈയൊരു spark ഞാനിന്നലെ bloggers meetല്‍ കണ്ടിരുന്നു.
    ഒരുപാടെഴുതാനുണ്ടല്ലോ....എഴുതൂ...അക്ഷരങ്ങള്‍ manglishല്‍ ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

    ReplyDelete
  2. manglishil ezhuthan ente laptop sammadikunnilla...g mail il poyi malayalam eduthanu ezhuthunnath...enthanu vazhi?

    ReplyDelete
  3. നമ്മുടെ ചിന്തകള്‍ ആശയങ്ങള്‍ അഭിപ്രായങ്ങള്‍ പ്രതിഷേധങ്ങള്‍
    ആരുടേയും വിലക്കുകള്‍ ഇല്ലാതെ സ്വതന്ത്രമായി പങ്കുവെക്കാന്‍ കഴിയുന്ന വിശാലമായ ലോകമാണ് ബ്ലോഗെഴുത്ത്.കവിത മാത്രമാക്കരുത് കാല്‍പനികതകള്‍ ഒഴിവാക്കി കെട്ടുകള്‍ പൊട്ടിച്ചു അക്ഷരങ്ങള്‍ നിര്‍ലോഭമായി ഒഴുകട്ടെ .
    എല്ലാവിധ ആശംസകളും

    ReplyDelete
  4. നമ്മുടെയൊക്കെ ജീവിതം എത്രയോ സൗഭാഗ്യം ഒരു നേരത്തെ ഭക്ഷണത്തിനായി നിവര്‍ത്തിയില്ലാതെ വിശപ്പടക്കി കഴിയുന്ന എത്രയോ ജന്മങ്ങള്‍ ഈ ഭൂലോകത്തുണ്ട് .ഇറാക്കിലെ
    കുഞ്ഞുകരച്ചിലും,മലാല യുടെ ചേര്‍ത്ത് കെട്ടിയ
    ശിരസ്സും പലസ്തീനിലെ,വിയറ്റ്നാമിലെ ,ജപ്പാനിലെ,
    പുതിയതും പഴയതുമാം നിരവധി കുഞ്ഞു-
    തേങ്ങലുകളും സിറിയയിലെ കലാപങ്ങളും അങ്ങിനെ നീണ്ടു പോകുന്നു ഭൂലോക വിശേഷങ്ങള്‍, എഴുതുക നന്മയുടെ പുതിയ വാക്കുകള്‍ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete
  5. സാന്ദ്രം ശോകം...എല്ലാ വിധ ഭാവുകങ്ങളും..

    ReplyDelete
  6. നല്ലത്.
    അക്ഷരങ്ങളെ ഒന്നുകൂടി മെരുക്കിയെടുക്കാന്‍ ശ്രമിക്കുക.
    ഭാവുകങ്ങള്‍..

    ReplyDelete