ആകാശയാത്ര
ആര്‍ത്തിരമ്പിടും വിമാനത്തിലേറിയതിന്
ചില്ലുജാലകത്തിലൂടകലേക്കുറ്റു നോക്കുമ്പോള്‍
മുട്ടിയുരുമ്മും ധവള കാര്വര്ണങ്ങള് ഇട
കലര്‍ന്നീടും മേഘക്കീറുകള്‍ .. പെയ്യാന്‍
വെമ്പിനില്‍ക്കും മഴമേഘതുണ്ടുകള്
മനസ്സിലൊരായിരം .. കാര്മേഘതുണ്ടുകള്
കുട്ടി കൈവിട്ട പട്ടം കണക്കെന് മനം
ലകഷ്യമില്ലാതലയുന്നു .. തിരിഞ്ഞോടുന്നു
മഴ! തുള്ളിക്കൊരുകുടം പേമാരിയില്‍
അമ്മതന്‍ ചിറകിന് കീഴില്‍ നനയാതിരുന്നവന്‍
വെള്ളമിറ്റിറ്റു വീഴും ഓലക്കീറിന്നിടയില്
മാനം കണ്ട് പേടിച്ചള്ളി പിടിക്കുമ്പോള്‍
നെഞ്ചോട് ചേര്ത്തമ്മ മെല്ലെ കുറുകി ..
മുണ്ടു മുറുക്കിയുടുത്തമ്മ .. സങ്കടകടലുകള്‍ താണ്ടി
നാലു വര്‍ഷത്തോളം അമ്മതന്‍ നെഞ്ചിന് മധുര
മുണ്ട്,ആ ചൂടേറ്റ് പറ്റികിടന്നു ഞാന്‍
തല കുത്തി വീഴാറായൊരു സ്കൂളില്‍ 'തല'
തികക്കാനായ് അമ്മയില്‍ നിന്നടര്‍ത്തി ..
കാത്തിരുന്നു ഞാന്‍ സായംസന്ധ്യക്കായ്
കഥ കേട്ട് ,അമ്മിഞ്ഞയുണ്ണാന് അമ്മ തന്
ഗന്ധത്തിലേറാന് ,ആ സ്നേഹത്തിലലിയാന്‍
ഒത്തിരി പാത്രങ്ങള്‍ ,മുഷിഞ്ഞ തുണികള്‍
തേച്ചു വെളുപിച്ചമ്മ .. എന്നെ ഉയരത്തിലേറ്റാന്‍ ..
നേടിയ ബിരുദങ്ങള്‍ പേറിയലഞ്ഞു ഞാന്‍
കിട്ടീല വൈറ്റ് കോളര്‍ .. അമ്മക്ക് ദുരിതം !!
ആധാരം ബാങ്കിലായ് .. കന്നി ആകാശ സഞ്ചാരം
രാവിന് നിശബ്ദദതയില്‍ ,നിദ്ര തന് നിശീഥിനിയില്‍
മകനെകുറിചേറും നോവോടെ നെഞ്ച് പൊട്ടി,
മരണത്തിലേക്ക് നടന്നു പോയളമ്മ ആകാശതേരേറി ..
തികച്ചീല ടാര്‍ജെറ്റ് .. അടിയന്തിര ലീവില്ല .. ഉന്മാദാ -
വസ്ഥയില്‍ പൊട്ടി കരഞ്ഞു .. പൊട്ടിതെറിച്ചു ..
ഒടുക്കം രാജിക്കത്ത് വലിച്ചെറിഞ്ഞ് ഉദാരരുടെ
തണലില്‍ തരപ്പെടുത്തീ ആകാശയാത്രക്കൊരു ടിക്കറ്റ്
തണുത്തു വിറങ്ങലിച്ച എന്നമ്മ തന് ശരീരത്തിലിനി
എന്നിലേക്കുതിര്ക്കാന് വാത്സല്യ ചൂടില്ല അമ്മ തന്
തണ്പ്പകറ്റാന് വാങ്ങിയ കമ്പിളി പുതപ്പോന്നൂടെ നെന്ചോ
ടമര്‍ത്തി ഞാന്‍ .. തുളുമ്പും മിഴികള്‍ പാതി ചിമ്മി
മട്ടുപ്പാവിലിരുന്നെന് മക്കളെ താലോലിക്കും അമ്മ !!
അമ്മയെ പരിചരിക്കാന്‍ വേലക്കാര്‍ .. അതിന്നായ്
പശിയടക്കി ,ആത്മാഭിമാനം പണയപ്പെടുത്തി
ഉതിര്‍ത്തൂ വിയര്‍പ്പു തുള്ളികള്‍ .. സുഖമെന്നൊരായിരം
വട്ടമാവര്തിച്ചിട്ടും എന്‍ നിസ്വനത്തില് നിന്നൂഹിച്ചോ അമ്മ!!
മകനെകുറിചേറും നോവോടെ നെഞ്ച് പൊട്ടി,
മരണത്തിലേക്ക് നടന്നു പോയള്ളമ്മ ആകാശതേരേറി ..
ഞരക്കങ്ങള്‍ .. ഞെട്ടലുകള്‍, ഗര്‍ത്തങ്ങളില്‍
നിപതിച്ചും ഉയര്‍ന്നു താഴ്ന്നും കുലുങ്ങി വിറച്ചും
കുഞ്ഞുകരച്ചിലുകള്‍ , ആക്രോശങ്ങള്‍ പരാക്കുകള്
പ്രാര്‍ത്ഥനകള്‍ മിഴി പൂട്ടി ഞാന്‍ അമ്മയെ ധ്യാനിച്ചു
മകന്നായ് കാത്തിരിക്കും വിറങ്ങലിച്ച ദേഹം !!
കടന്നു പോയ് മണിക്കൂറുകള്‍ തര്‍ക്കങ്ങള്‍ തുടരവേ -
പരസ്പരം പഴി ചാരി പൈലറ്റും യാത്രക്കാരും
വെറുങ്ങലിചോരാദേഹമോ കോര്‍പ്പരേഷന്‍ വണ്ടിക്കാര്
തൂക്കിയെടുതൂ പൊതുശ്മശാനതിലേക്കായ്
അവസാന കൊള്ളി വെക്കാനിടം നിഷേധിച്ചവര്‍
മകന്റെ കൈയ്യാല്‍ ഉദകക്രിയ ലഭിക്കാതെ അനാഥ
ശവമായ് എന്നമ്മ .. പൊട്ടിക്കരയാനായീല വയറ്റില്‍
നിന്നുരുണ്ട് പൊങ്ങീ ... ആവോളം ചരദിച്ചൂ
ഞാനിന്നോളം കുടിച്ച വാത്സല്യ മുലപ്പാല്‍ !!
മകന്റെ കൈയ്യാല്‍ ഉദകക്രിയ ലഭിക്കാതെ അനാഥ
ReplyDeleteശവമായ് എന്നമ്മ .. പൊട്ടിക്കരയാനായീല വയറ്റില്‍
നിന്നുരുണ്ട് പൊങ്ങീ ... ആവോളം ചരദിച്ചൂ
ഞാനിന്നോളം കുടിച്ച വാത്സല്യ മുലപ്പാല്‍ !!
ഇഷ്ടമായി
thank u
ReplyDeleteമകന്നായ് കാത്തിരിക്കും വിറങ്ങലിച്ച ദേഹം !!
ReplyDeleteകടന്നു പോയ് മണിക്കൂറുകള്‍ തര്‍ക്കങ്ങള്‍ തുടരവേ -
പരസ്പരം പഴി ചാരി പൈലറ്റും യാത്രക്കാരും
വെറുങ്ങലിചോരാദേഹമോ കോര്‍പ്പരേഷന്‍ വണ്ടിക്കാര്
തൂക്കിയെടുതൂ പൊതുശ്മശാനതിലേക്കായ്
അവസാന കൊള്ളി വെക്കാനിടം നിഷേധിച്ചവര്‍
മകന്റെ കൈയ്യാല്‍ ഉദകക്രിയ ലഭിക്കാതെ അനാഥ
ശവമായ് എന്നമ്മ .. പൊട്ടിക്കരയാനായീല വയറ്റില്‍
നിന്നുരുണ്ട് പൊങ്ങീ ... ആവോളം ചരദിച്ചൂ
ഞാനിന്നോളം കുടിച്ച വാത്സല്യ മുലപ്പാല്‍ !!
കവിത നനായിരിക്കുന്നു ഇനി ശ്രന്ധിക്കേണ്ടത് പോസ്റ്റ് ചെയ്യുനതിനു മുന്‍പ് അത് ഒന്നും കൂടി എഡിറ്റ് ചെയ്യുക ലൈനുകള്‍ മാര്‍ജിന്‍ ചെയ്യുക അപ്പോള്‍ കവിതയുടെ ഭംഗിപോലെ കാണാനും ഭംഗി ഉണ്ടാക്കും ബ്ലോഗില്‍ തന്നെ ടൈപ്പ് ചെയ്താല്‍ നമുക്ക് എപ്പോഴും മാറ്റാന്‍ ആകും ..തെറ്റുകള്‍ ചൂണ്ടി കാണിച്ചതില്‍ മുഷിപ്പ് തോനരുത് എനിക്ക് അധികം വിവരം മില്ല എങ്കിലും അറിയാവുനത് ഞാന്‍ പറഞ്ഞു (മോളുടെ നന്മ ആഗ്രഹിച്ചു മാത്രം ) എല്ലാ വിധ ആശംസകളും നേരുന്നു ..
thank u shahitha...I dont know more about these blog posting...I want to know more about it...I like ur sincere comments once again thank u dear
Deleteശക്തമായ ചിന്തനീയമായ എഴുത്ത്
ReplyDeleteആശംസകള്‍ നേരുന്നു
(പ്രശസ്ത ബ്ലോഗര്‍ ശാഹിദ ജലീലിന്റെ, മേല്പറഞ്ഞ അഭിപ്രായം മുഖവിലക്കെടുത്ത് വേണ്ട തിരുത്തലുകള്‍ നടത്തിയാല്‍ ഈ കവിത കൂടുതല്‍ നന്നാവും എന്ന്തന്നെയാണ് എന്റെ അഭിപ്രായം)
നന്ദി ഇസ്മയില്ക്ക...ബ്ലോഗില്‍ എങ്ങനെയാണ് പോപ് അപ്പ് മെനു ഉണ്ടാക്കുന്നതെന്ന് അറിയാമോ? കഥ കവിത ലേഖനം എല്ലാം തരംതിരിച്ച് എങ്ങനെ കൊടുക്കും?അറിയിക്കുമല്ലോ?
ReplyDeleteആശംസകൾ ..
ReplyDelete