ഗർഭ പാത്രത്തിൽ വെള്ളം കുറഞ്ഞതിനാൽ
ഭൂലോകത്തെക്കെടുത്തെറിയപ്പെട്ടപ്പോൾ
പേറ്റു നോവോടൊപ്പമമ്മ പോയി,അമ്മിഞ്ഞ
പ്പാലിന്റെ മധുരമിറെണ്ട നാൾകളിൽ ഇറ്റിറ്റ്
വീഴുന്ന ജലകണികകൾക്കായ് ദാഹിച്ചിരുന്നു ഞാൻ
'വെള്ള 'മടിചേറി വരും , അച്ഛന്റെ തെറിപ്പാട്ടിനായ്
കാതോർത്തിരിക്കുമ്പോൾ മഴ പെയ്താൽ ചോരുന്ന
ഓലക്കീറുകൾക്കിടയിലൂടെ ആകാശച്ചെരുവിൽ
മയങ്ങും ദൈവത്തെ തിരഞ്ഞു ഞാൻ ....
വക്കു പൊട്ടിയ ഞെളുങ്ങിയ പാത്രങ്ങൾ
തികയാറില്ല ചോരുന്ന പുര കാക്കാൻ ..
ചേമ്പില കുടക്കീഴിൽ സ്കൂളിലേക്കോടുമ്പോൾ
നനഞ്ഞ കുപ്പായത്തിൻ മണമെന്നെ തനിച്ചാക്കി
പ്രണയപരവശനാം കൌമാരത്തിൽ മഴ കൊണ്ട്,
പാടത്തെ കുളത്തിൽ നീന്തിത്തിമിർത്തു ..
മഴക്കാലം തൊഴിലുറപ്പില്ലാത്ത വറുതിയുടെ
കോപത്താൽ , മഴയെ പഴിച്ച് മുണ്ട് മുറുക്കി..
കുളം മണ്ണിട്ട് നിറച്ച് മണിമാളികകൾ പണിയുമ്പോൾ
മുടങ്ങാതെ പണി കിട്ടിയതോർത്തേറെ ചിരിച്ചു ..
നാട്ടിലെ തോടും പാടോം മണ്ണിട്ടടച്ച ഞാൻ ഇന്ന് ,
ഒന്നരാടം വരും പൈപ്പുവെള്ള ച്ചുവട്ടിൽ നായ് -
ക്കളെ പോലെ കടിപിടി കൂടി കുളിക്കാതെ നനക്കാതെ
പിന്നിട്ട വേനലുകളിൽ ചുണ്ടൊന്നു നനക്കാൻ വെള്ള-
ത്തിന്നായ് കിലോമീടറുകൾ തെണ്ടിയലഞ്ഞു ഞാൻ!
വശമൊന്നു തളർന്നു പായിൽ ചുരുണ്ടു കിടന്നപ്പോൾ
വെള്ളം പിഴിഞ്ഞ തുണിയാലൊരു തലോടലിന്നായ്
വെമ്പിയെങ്കിലും കടലാസുത്തുടകൾക്ക് കീഴടങ്ങി
അവസാന തുള്ളി വെള്ളത്ത്തിന്നായ് കേണപ്പോൾ
ചുണ്ടു നനച്ച വെള്ളത്തിൽ ദുർഗന്ധപ്പെരുമഴ !!
എൻ അവസാന ജലക്രിയക്കു നിളയിലും മണൽ മാത്രം!!

No comments:
Post a Comment