Pages

Monday 2 September 2013

സ്ത്രീ ജനനി

ഇരുൾ വീണ കിനാക്കളിൽ അഴലേ നീ
നഖമാഴ്ത്തി ,അള്ളി പിടിക്കുന്നതെന്തിനെ ?
നോവുന്നു മേലാകെ, വീർപ്പൊഴിഞ്ഞീല ഉദരം
പൊട്ടിപ്പിളരുന്ന വേദന പടരുന്നിതെമ്പാടും
കന്മഷമില്ലാത്ത പുഞ്ചിരി , നീയെത്ര ദൗർഭാഗ്യ
ഇനിയീ നോവുകൾ നിനക്കും പങ്കിടാം അളവേതു -
മില്ലാതെ ! ആദ്യത്തെ കണ്മണി പെണ്മണി
മുറുമുറുപ്പിൽ  ഒതുങ്ങീ പ്രതികരണങ്ങൾ
ഒന്നൊന്നായ്  വിടർന്നതൊക്കെയും പെണ്ദളങ്ങൾ
മുറുമുറുപ്പ്  കയ്യാങ്കളിയായ് ,അവസാന ഭാഗ്യപരീക്ഷയും
പരാജയം! ഇവിടെ തോറ്റത്  നീയോ ഞാനോ നമ്മളോ
പൂമുഖവാതിൽക്കൽ പുഞ്ചിരിക്കാൻ നീ വേണം
അവന്റെ രതിചൂടു മാറ്റാൻ ,അവന്റെ മക്കളെ പെറാൻ
അടുപ്പിലൂതാൻ പണിക്കുപോവാൻ എന്തിനുമേതിനും
എന്നിട്ടുമെന്തേ നിനക്ക് മാത്രം കുഴിമാടങ്ങൾ !!
മൂത്തത് രണ്ടും പെണ്ണ് ,ഇനിയത്തേത്  നോക്കിമതി
അതിനീല ലോഹിതരശ്മികളെറ്റവൾ ... ഇതും പെണ്ണാണ്
അള്ളിപിടിക്കുന്ന ചുറ്റിപിരിഞ്ഞ രുധിരനാളങ്ങൾ
അടർത്തി മാറുമ്പോൾ പ്രാണൻ പിരിയുന്ന വേദന
കുഞ്ഞേ എനിക്കു ചുറ്റും നിന് തേങ്ങൽ,നിസ്വനം
ഉറക്കമില്ലാ രാത്രികൾ..കൂർക്കം വലിച്ചു
നിൻ താതൻ അല്ലവൻ കാലൻ
ഇതൊന്നുമേയറിയെണ്ടാത്ത്തവൻ
 ജീവൻ തുടിപ്പുകൾ വീണ്ടുമുനർന്നപ്പോൾ
പറഞ്ഞീ ലാരോടും  ഇടവേളകളില്ലാ
വേഴ്ച്ച്ചകൾ അറിയേണ്ടവനോര്തീല
ഇതെന്റെ അറുത്തു മാറ്റപെട്ടവൾക്കായുല്ലൊരുദകക്രിയ
 മാസാമാറായ്   വീർത്ത വയർ  വീണ്ടും പരിശോധന
അടിപിടികൾ .. വിട്ടുകൊടുത്തീല നിൻ  ഉയിരിനെ
 എന്നുയിരിൽ  ചേർത്തണച്ചു ഞാൻ
നമ്മൾ രണ്ടല്ല ഇനിയെന്നും ഒന്നല്ലേ....
 പിണങ്ങി പോയവൻ ..നമ്മെ  ഉപേക്ഷിച്ചു
വേപഥു  വേണ്ട !  നമുക്ക്  നാം  മതി
പിടയാത്ത  മനസ്സും തോല്ക്കാത്ത്ത  മെയ്യും
 ചുറ്റിനുമാറ്  മിഴികളും   ജ്വലിക്കും തിരിനാളമായ്..











4 comments:

  1. വര്‍ത്തമാനകാലത്തെ (സ്ത്രീ)ഹൃദയഭീതികളെ വാക്കില്‍ വരച്ചിട്ടിരിക്കുന്നു

    ReplyDelete
  2. വന്നതിനും വായിച്ചതിനും നന്ദി

    ReplyDelete
  3. വരികളില്‍ മദ്ധ്യഭാഗത്ത് വാക്കുകള്‍ കട്ടപിടിച്ച് കൈകോര്‍ത്തത് അഭംഗിയായി തോന്നി. ഉദ്ദേശിച്ചതൊക്കെ വരികളില്‍ സന്നിവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഒരഴിച്ചുപണി അല്‍പ്പം കൂടി മനോഹാരിത കൂട്ടുമെന്ന് തോന്നുന്നു.

    ReplyDelete